ജിദ്ദ: കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴക്കിടെ മക്കയിൽ കാർ ഒഴുക്കിൽ പെട്ട് നാലു യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാർ ഒഴുക്കിൽ പെടുന്നതിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പുറത്തുവന്നു.
അൽഹുസൈനിയയിലെ ശൈഖ് ബിൻ ഉഥൈമിൻ മസ്ജിൽ നിന്ന് മഗ്‌രിബ് നമസ്കാരം നിർവഹിച്ച് പുറത്തിറങ്ങിയ നാലംഗ സംഘം ഇസ്‌തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅ്മാനിലാണ് ഒഴുക്കിൽ പെട്ടതെന്ന് മരണപ്പെട്ട യുവാക്കളിൽ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അൽസഹ്റാനി പറഞ്ഞു.