Tuesday, 14 January - 2025

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം. തൃശൂർ വടക്കാഞ്ചേരിയിലുണ്ടായ  വാഹനാപകടത്തിൽ വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിനി നാലുവയസുള്ള നൂറാ ഫാത്തിമയാണ് മരിച്ചത്. കെഎസ്ആർടിസി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പെട്ടി ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പിതാവ് ഉനൈസ് (31) വയസ്സ്, ഭാര്യ റൈഹാനത്ത് (26) എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഓട്ടുപാറയിൽ വച്ചാണ് അപകടമുണ്ടായത്.

എറണാകുളം പറവൂരിൽ ബസ് മരത്തിൽ ഇടിച്ച് അപകടമുണ്ടായി. പറവൂരിൽ നിന്നും എറണാകുളം വൈറ്റില ഹബ്ബിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി പേർക്ക് നിസാരപരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിൽ സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു.

Most Popular

error: