ജിദ്ദ: തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ചതിന്റെ പിന്നാലെ പത്തംഗ കുടുംബത്തിലെ നാലു കുട്ടികൾ സഊദിയിൽ തീ പടർന്നു പിടിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിലാണ് ദാരുണ സംഭവം. തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പത്തംഗ യെമനിലെ കുടുംബത്തിലെ നാലു കുട്ടികളാണ് ഹീറ്ററിൽ നിന്ന് തീ പടർന്നുപിടിച്ച് ദാരുണമായി മരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ മുഹ്‌സിൻ അൽ ഹാദിയുടെ മകളും മരുമകനും പേരക്കുട്ടികളുമാണ് മരിച്ചത്. ആറു പേരെ അത്യാസന്ന നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരക്കാണ് സിവിൽ ഡിഫൻസിൽ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും നാല് പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഹഫർ അൽ ബാത്തിനടക്കം സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത തണുപ്പാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തണുപ്പിൽ നിന്ന് രക്ഷ നേടാനായി ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സഊദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക