കൊല്ലപ്പെട്ടവരിൽ ബാറിൻ്റെ ഉടമയും ബാറുടമയുടെ കുട്ടികളും
മോണ്ടിനെഗ്രോ: മോണ്ടിനെഗ്രോയിൽ ഒരു ബാർ പോരാട്ടത്തെത്തുടർന്ന് ഒരു തോക്കുധാരി 12 പേരെ വെടിവെച്ച് കൊന്നു. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. സംഭവത്തെ തുടർന്ന് രാജ്യത്ത് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തലസ്ഥാന നഗരത്തിനു പടിഞ്ഞാറ് 22 മൈൽ അകലെയുള്ള സെറ്റിൻജെ നഗരത്തിലാണ് വെടിവെപ്പ് നടന്നത്. കൃത്യതിന് ശേഷം ആക്രമി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൊല്ലപ്പെട്ടവരിൽ ബാറിൻ്റെ ഉടമയും ബാറുടമയുടെ കുട്ടികളും ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി ഡാനിലോ സരനോവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്കുധാരി അക്കോ മാർട്ടിനോവിക് എന്ന 45 കാരനാണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ആക്രമിയും മരിച്ചതായി പ്രധാനമന്ത്രി മിലോജ്കോ സ്പാജിക് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ വിജെസ്തി റിപ്പോർട്ട് ചെയ്തു.
വെടിവയ്പ്പിൽ കുറഞ്ഞത് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിൻ്റെ പശ്ചാത്തലത്തിൽ തോക്കുകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ സർക്കാർ ചർച്ച ചെയ്യുമെന്നും മിസ്റ്റർ സ്പാജിക് പറഞ്ഞു. ഇത് ഞങ്ങളെ എല്ലാവരെയും ബാധിച്ച ഒരു ഭീകരമായ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നതിനു പുറമേ, പ്രകടനങ്ങളും സംഗീതകച്ചേരികളും റദ്ദാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. അവധിക്കാലത്തെ സന്തോഷത്തിനുപകരം, നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൻ്റെ ദുഃഖമാണ് ഞങ്ങളെ പിടികൂടിയിരിക്കുന്നത്” എന്ന് പ്രസിഡൻ്റ് ജാക്കോവ് മിലറ്റോവിക് പറഞ്ഞു.
മൂന്ന് വർഷത്തിനിടെ സെറ്റിഞ്ചെയിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പ്പായിരുന്നു ആക്രമണം. 2022-ൽ ഒരു സിവിലിയൻ്റെ വെടിയേറ്റ് രണ്ട് കുട്ടികളടക്കം 10 പേരെ ഒരു തോക്കുധാരി കൊലപ്പെടുത്തിയിരുന്നു. ഏകദേശം 620,000 ജനസംഖ്യയുള്ള മോണ്ടിനെഗ്രോയിൽ ബഹു ഭൂരിഭാഗം പെരും തോക്ക് കൈവശം വെക്കുന്നവരാണ്. ജനീവ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ 2018 ലെ സ്‌മോൾ ആംസ് സർവേ പ്രകാരം അയൽരാജ്യമായ സെർബിയയ്‌ക്കൊപ്പം 100 പേർക്ക് 39 തോക്കുകൾ എന്ന നിരക്കിലാണ് തോക്ക് കൈവശം ഉള്ളവർ. എങ്കിലും ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിനും യെമനും പിന്നിലാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക