ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽവച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020 ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിയും നേടി.
പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ രണ്ടു മെഡലുകൾ നേടിയ മനു ഭാകറെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്കുള്ള ശുപാർശയിൽ ഉൾപ്പെടുത്താത്തത് നേരത്തേ വിവാദമായിരുന്നു. അപേക്ഷിച്ചതിൽ പ്രശ്നങ്ങളുള്ളതിനാലായിരുന്നു ശുപാർശ ലഭിക്കാത്തത് എന്ന് മനു ഒടുവിൽ പ്രതികരിച്ചു. എന്നാൽ താരത്തിനും പുരസ്കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
അർജുന പുരസ്കാരം നേടിയ 32 താരങ്ങൾ ഇവർ– സജൻ പ്രകാശ് (നീന്തൽ), ജ്യോതി യാരാജി (അത്‍ലറ്റിക്സ്), അന്നു റാണി (അത്‍ലറ്റിക്സ്), നിതു (ബോക്സിങ്), സവീതി (ബോക്സിങ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജർമൻപ്രീത് സിങ് (ഹോക്കി), സുഖ്ജീത് സിങ് (ഹോക്കി), രാകേഷ് കുമാർ (പാര– ആർച്ചറി), പ്രീതിപാൽ (പാര– അത്‍ലറ്റിക്സ്), ജീവൻജി ദീപ്തി (പാര– അത്‍ലറ്റിക്സ്), അജിത് സിങ് (പാര– അത്‍ലറ്റിക്സ്), സച്ചിൻ സർജറാവു (പാര– അത്‍ലറ്റിക്സ്), ധരംബിർ (പാര– അത്‍ലറ്റിക്സ്), പ്രണവ് സൂർമ (പാര– അത്‍ലറ്റിക്സ്), ഹോക്കട്ടോ സെമ (പാര– അത്‍ലറ്റിക്സ്), സിമ്രൻ (പാര– അത്‍ലറ്റിക്സ്), നവ്ദീപ് (പാര– അത്‍ലറ്റിക്സ്), നിതേഷ് കുമാർ (പാര– ബാഡ്മിന്റൻ), തുളസിമതി മുരുകേശൻ (പാര– ബാഡ്മിന്റൻ), നിത്യശ്രീ സുമതി ശിവൻ (പാര– ബാഡ്മിന്റൻ), മനീഷ രാംദാസ് (പാര– ബാഡ്മിന്റൻ), കപിൽ പാർമർ (പാര– ജൂഡോ), മോന അഗർവാൾ (പാര– ഷൂട്ടിങ്), റുബിന ഫ്രാൻസിസ് (പാര– ഷൂട്ടിങ്), സ്വപ്നിൽ കുസാലെ (ഷൂട്ടിങ്), സരബ്ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്), അമൻ (ഗുസ്തി)
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക