റിയാദ്: മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി റിയാദിൽ മരണപ്പെട്ടു. ചെമ്മലപറമ്പ് സ്വദേശി പറമ്പിൻ്റെകത്ത് ഹാരിസ് ഹാരിസ് (43) ആണ് മരണപെട്ടത്. റിയാദിന് അടുത്ത് ഹോത്ത എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം. അജ്ഫാൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് മുസ്തഫ, മാതാവ്: ബിരിയുമ്മ ഭാര്യ: സഫ്ഫാന. മകൻ: ഷിഫിൻ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. മയ്യിത്ത് ഹോത്താ ബനുതമ്മീം ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ്, അൽ ഖർജ് ഹോത്ത കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക