Tuesday, 14 January - 2025

സിറിയൻ ഇരട്ടകൾ വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കായി സഊദിയിൽ

റിയാദ്∙ സിറിയൻ ഇരട്ടകളായ സെലൈനെയും എലീനെയും വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കായി സൗദിയിലെത്തിച്ചു. കുടുംബത്തോടൊപ്പം ഞായറാഴ്ച റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇവരെത്തിയത്. സൗദി പ്രതിരോധ മന്ത്രാലയം നൽകിയ മെഡിക്കൽ ഇവാക്വേഷൻ എയർക്രാഫ്റ്റിലാണ് ലബനനിൽ നിന്ന് ഇവരെത്തിയത്. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശപ്രകാരമാണിത്.

ഇരട്ടകളെ കിങ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ കുട്ടികളുടെ അവസ്ഥയും ശസ്ത്രക്രിയിലൂടെ വേർതിരിക്കാനുള്ള സാധ്യതയും വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. ഡോ. അബ്ദുല്ല അൽ റബീഹ് സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി രേഖപ്പെടുത്തി. മാനുഷിക മൂല്യങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും സൗദി അറേബ്യയിലെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും സിറിയൻ ഇരട്ടകളുടെ കുടുംബം നന്ദി അറിയിച്ചു. സൗദി ശസ്ത്രക്രിയാ സംഘത്തിന്‍റെ കഴിവുകളിൽ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Most Popular

error: