ജുബൈൽ: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിംഗിന്റെയും പ്രശസ്ത കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീ എം ടി വാസുദേവൻ നായരുടെയും വിയോഗത്തിൽ ജുബൈൽ മലയാളി സമാജത്തിന്റെ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നവീകരിക്കുകയും ആധുനികതയിലേക്കു നയിക്കുകയും ചെയ്ത മൻമോഹൻ സിംഗിന്റെ മരണം രാജ്യത്തിനും ലോകത്തിനും വലിയ നഷ്ടമാണെന്ന് ജുബൈൽ മലയാളി സമാജം വിലയിരുത്തി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
1991 -1996 കാലയളവിൽ ധനകാര്യ മന്ത്രിയായിരിക്കെ അദ്ദ്ദേഹം Economic Reforms നടപ്പിലാക്കി, ഇന്ത്യയെ ക്ലോസ്ഡ് എക്കേണാമിയിൽ നിന്ന് ഓപ്പൺ എക്കേണാമിയിേലക്കു നയിച്ചു. 2004 മുതൽ 2014 വെര, പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയുടെ വളർച്ചയുടെ പാതയിൽ വലിയ മികവുകൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത് സമാജം ഓർമ്മിച്ചു.
ഇന്ത്യ – അമേരിക്ക ആണവ കരാർ അദ്ദേഹത്തിന്റെ പ്രധാന നയപരമായ നേട്ടങ്ങളിൽ ഒന്നാണ്. ഭിന്ന ഭാഷാ, ഭിന്ന മത സംസ്കാരങ്ങൾക്കിടയിൽ സൗഹാർദ്ദവും നയപരമായ നിലനിൽപ്പും ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് കഴിഞ്ഞു. സാമ്പത്തിക നയങ്ങളിലും അന്താരാ്രഷ്ട നയങ്ങളിലും ഇന്ത്യയുടെ സാനിധ്യത്തെ ശക്തിപെടുത്തിയ അദ്ദേഹം ആഗോള തലത്തിൽ ശ്രദ്ധേയനായിരുന്നു. ഡോ. മൻമോഹൻ സിംഗ് എന്ന ഇതിഹാസം, സാമ്പത്തിക ശാസ്ത്രജ്ഞനായി, കരുത്തുറ്റ നേതാവായി എക്കാലത്തും ഇന്ത്യയുടെ ചരിത്രത്തിൽ നിലനിൽക്കുമെന്നും, അദ്ദ്ദേഹത്തിന്റെ സമാധാനപരവും ശാസ്ത്രീയവും ദീഘവീക്ഷണവുമുള്ള പ്രവർത്തനങ്ങൾ ഇന്ത്യയുടെ മുന്നോട്ടുള്ള പാതയിൽ എന്നും പ്രചോദനമാവുമെന്ന് അനുശോചന പ്രബന്ധം അവതരിപ്പിച്ച മലയാളി സമാജം വൈസ് പ്രസിഡണ്ട് എബി ജോൺ പറഞ്ഞു.
പ്രശസ്ത കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ
ആയിരം പൂർണ്ണ ചന്ദ്രപ്രഭയിൽ തിളങ്ങിനിന്നെങ്ങിലും അദ്ദേഹത്തിന്റെ മരണം മലയാള സാഹിത്യത്തിനും മലയാള സിനിമയ്ക്കും തീരാ നഷ്ടമായി. സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മലയാളി സമാജം ഓർമ്മിച്ചു.
ഗ്രാമീണ ജീവിതത്തിന്റെ സങ്കിർണതകളും മനുഷ്യ ബന്ധങ്ങളുടെ തീവ്രതയും ചിത്രീകരിച്ച M.T യുടെ രചനകൾ മലയാള സാഹിത്യത്തിലെ അനശ്വര സൃഷ്ടികളായി നിലനിൽക്കും. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി…തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.
മാനവപക്ഷത്തുനിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സൃഷ്ടികളിലൂടെ വിരൽചൂണ്ടിയ സാഹിത്യകാരനായിരുന്നു എം.ടി വാസുദേവൻ നായർ.
എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്ക് പകര്‍ന്നു നല്കിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത..എല്ലാതലത്തിലും മലയാളത്തിന് കൈവന്ന പുണ്യമാണ് അരങ്ങൊഴിഞ്ഞത് എന്ന് മലയാളി സമാജത്തിനു വേണ്ടി അനുശോചന പ്രബന്ധം അവതരിപ്പിച്ച ജുബൈൽ മലയാളി സമാജത്തിന്റെ ട്രഷറർ ശ്രീ സന്തോഷ് കുമാർ ചക്കിങ്കൽ പറഞ്ഞു ഒരു രണ്ടാമൂഴം ഇല്ലാത്ത ഈ ലോകത്തു നിന്നും വിടപറഞ്ഞ മലയാളത്തിന്റെ സുകൃതത്തിന് മലയാളി സമാജം ആദരാഞ്ജലികൾ അർപ്പിച്ചു.
മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചലിന്റെ നേത്രത്വത്തിൽ നടന്ന അനുശോചന യോഗം ജുവ ചെയർമാൻ അഷ്റഫ് മുവാറ്റുപുഴ ഉദ്ഘടന ചെയ്തു. ലോക മലയാളി സഭാ അംഗം നിസാർ ഇബ്രാഹിം, കുഞ്ഞക്കോയ താനൂർ, അനിൽ മാലൂർ, നാസറുദ്ധീൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ എന്നിവർ അനിശോചനം രേഖപ്പെടുത്തി സംസാരിച്ചു. സന്തോഷ് ചക്കിങ്കൽ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





