ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിനും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഢ്- മണാലി ദേശീയപാതയിലാണ് സംഭവം.
മുംബൈയിൽ നിന്ന് വിനോദസഞ്ചാരത്തിൻ്റെ ഭാഗമായാണ് യുവതിയുടെ കുടുംബം ഹിമാചലിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പ്രിയ എന്നാണ് മരിച്ച യുവതിയുടെ പേരെന്നും ഭർത്താവിനും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ടെന്നും മാണ്ഡി അഡിഷണൽ പോലീസ് സുപ്രണ്ട് സാഗർ ചന്ദ് പറഞ്ഞു.