വാഹനാപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റി, ദുരിതത്തിലായ മലയാളിക്ക് താങ്ങായി ജുബൈൽ മലയാളി സമാജം

0
512

ജുബൈൽ: ജുബൈൽ മലയാളി സമാജം പ്രവാസി സഹോദരനു കൈത്താങ്ങായി. ജുബൈലിലെ ഒരു സഹോദരൻ അത്യന്തം ബുദ്ധിമുട്ടിലാണെന്ന വിവരം ദമാമിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കം മുഖേന ജുബൈൽ മലയാളി സമാജം ഹെൽപ് ഡെസ്ക് കൺവീനറും പൊതുപ്രവർത്തകനുമായ രാജേഷ് കായംകുളത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സഹായ ഹസ്തം നീണ്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുടർന്ന്, ജനറൽ സെക്രട്ടറി ബൈജു അഞ്ചലും രാജേഷ് കായംകുളവും ചേർന്ന് നേരിട്ട് സ്ഥലം സന്ദർശിച്ച് അവസ്ഥ വിലയിരുത്തി. വിവരങ്ങൾ അടിയന്തരമായി സമാജാംഗങ്ങളുമായി പങ്കുവച്ച ശേഷം ആവശ്യമായ സാധനങ്ങൾ ഉടൻ ഷാജഹാൻ പൊടിക്കട സഹോദരന്റെ റൂമിലേക്ക് എത്തിച്ചു. മൂന്നു മാസമായി കുടിശ്ശികയായിരുന്ന റൂം വാടക അടയ്ക്കുന്നതിനായി ഒരു ആഴ്ച സമയം ചോദിക്കുകയും തുക സമാഹരിച്ച് തുക സഹോദരനു കൈമാറുകയും ചെയ്തു.

ഒരു കാലു മുറിക്കേണ്ടിവന്ന സഹോദരനു സാധ്യമായത്ര സഹായം ചെയ്യാൻ കഴിഞ്ഞതിൽ  ദൈവത്തിന് നന്ദി പറയുന്നതായി ജുബൈൽ മലയാളി സമാജം അറിയിച്ചു.  ജുബൈൽ ദമ്മാം ഹൈവേ വെച്ചുണ്ടായ ആക്സിഡന്റിനെ തുടർന്നാണ് മുട്ടിനു മുകൾ ഭാഗത്തു വെച്ചു കാൽ മുറിച്ചത്. ഈ മാസം ജുബൈൽ മലയാളി സമാജം ഏറ്റെടുത്ത രണ്ടാമത്തെ സഹായ രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ എല്ലാ സമാജാംഗങ്ങൾക്കും നന്ദിയും കടപ്പാടും സമാജം അറിയിച്ചു.

സമാഹരിച്ച തുക സമാജത്തിന്റെ രക്ഷാധികാരിയായ മൂസാ അറക്കലും വൈസ് പ്രസിഡന്റ് എബി ജോൺ ചെറുവക്കലും ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് കായംകുളത്തിനും കൈമാറി. തുടർന്ന്, ബൈജു അഞ്ചൽ, എബി ജോൺ, നസ്സാറുദീൻ, എന്നിവർ ചേർന്ന് സഹായ തുക നേരിട്ട് റൂമിൽ എത്തിച്ച് കൈമാറി. സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് താനൂർ, അഷറഫ് നിലമേൽ, നസ്സാറുദീൻ പുനലൂർ, കുമാർ എന്നിവരും ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് കായംകുളം നന്ദിയും രേഖപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക