പള്ളിയില്‍ കയറി അള്‍ത്താരയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് യുവാവ്; കേസ്

0
1592

മേഘാലയയില്‍ പള്ളിയിൽ അതിക്രമിച്ച് കയറുകയും അൾത്താരയിൽ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്.

ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലെ പള്ളിയിൽ വ്യാഴാഴ്ചയാണ് സംഭവം. ആകാശ് സാഗര്‍ എന്ന യുവാവാണ് പള്ളിയില്‍ അതിക്രമിച്ച് കയറുകയും ‘ജയ് ശ്രീ റാം’ വിളിക്കുകയും ചെയ്തത്. ഇയാള്‍ തന്നെയാണ് ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യുവാവിന്‍റെ പ്രവര്‍ത്തിയെ അപലപിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയും രംഗത്തെത്തി. സംസ്ഥാനത്തെ സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികമോ മതപരമോ സാമുദായികമോ ആയ ഭിന്നതകൾ വളർത്തുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവം ആസൂത്രിതമാണെന്നും മതസ്പര്‍ധ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തക ആഞ്ചല രംഗദ് പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. യുവാവ് മനഃപൂർവ്വം അൾത്താരയിൽ അതിക്രമിച്ച് കയറുകയും ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഇത് ന്യൂനപക്ഷ സംസ്‌കാരത്തെ അവഹേളിക്കുന്നതിനും മതസ്വാതന്ത്ര്യത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആഞ്ചല പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക