റിയാദ്: സഊദിയിൽ കാറുകൾ കൂട്ടിയിടിച്ച് അധ്യാപകൻ മരണപ്പെട്ടു. സഊദിയിലെ അൽ ലൈത്തിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിൽ അധ്യാപകൻ മരിക്കുകയും ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അൽ-ലൈത്ത് ഗവർണറേറ്റിന് വടക്ക് അൽസാദിയ-യലംലം റോഡിൽ അധ്യാപകൻ ഓടിച്ചിരുന്ന ഫോർഡ് കാർ, സഊദി ദമ്പതികൾ സഞ്ചരിച്ചിരുന്ന പ്രാഡോയുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവം നടന്ന ഉടനെ തന്നെ അൽ-ലൈത്ത് ട്രാഫിക് പോലീസും, റെഡ് ക്രസന്റ് ആംബുലൻസുകളും, സിവിൽ ഡിഫൻസ് സേനയും സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ അധ്യാപകനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്, എയർ ആംബുലൻസിൽ ജിദ്ദയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇദ്ദേഹം മരണപ്പെട്ടു. സാദിയ സെന്ററിനെ മക്കയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്. സ്‌കൂൾ ബസുകളും അധ്യാപകരും കൂടുതലായി ഉപയോഗിക്കുന്ന പ്രധാന പാതയാണിത്.