അഞ്ച് മാസമായി അത്യാസന്ന നിലയിൽ കഴിഞ്ഞ മലയാളി നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിനിടെ മരണപ്പെട്ടു

0
890

പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാര്‍ദ്ദനന്‍ പിന്നീട് പൂര്‍ണ്ണമായും കോമ സ്റ്റേജിലായി

റിയാദ്: കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരികയായിരുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് നിര്‍വാഹക സമിതി അംഗം, കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കല്‍ പുതിയപുരയില്‍ ജനാര്‍ദ്ദനന്‍ (57)ഹൃദയാഘതത്തെ തുടര്‍ന്ന് നിര്യാതനായി. പാളത്ത് വീട്ടില്‍ രാമന്‍ എംബ്രാേന്‍ ദേവകി ദമ്പതികളുടെ മകനാണ്. 33 വര്‍ഷമായി ഹോത്ത ബനീ തമീമില്‍ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അഞ്ചുമാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാര്‍ദ്ദനന്‍ പിന്നീട് പൂര്‍ണ്ണമായും കോമ സ്റ്റേജിലായി. കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാര്‍ദ്ദനെ വീണ്ടും അല്‍ഖര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബത്തിന്റെ ആവശ്യാര്‍ഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനാല്‍ റിയാദിലെ കോണ്‍വാല്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ദുബായിലുള്ള സഹോദരന്‍ റിയാദിലെത്തി ജനാര്‍ദ്ദനനെ സന്ദര്‍ശിച്ചു മടങ്ങിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനാര്‍ദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.

ബുധനാഴ്ച രാത്രി റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിച്ച മൃതദേഹം റോഡ് മാര്‍ഗം കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭാര്യ പ്രസീത. മക്കള്‍: പൂജ, അഭിഷേക് എന്നിവര്‍ മക്കളാണ്. ഉഷ, രവീന്ദ്രന്‍, സുജിത്, ബിജു, പരേതനായ മധുസൂദനന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക