മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്യാതെ നിക്ഷേപക ഉപദേശക ബിസിനസ് നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കും ചാനലിനുമെതിരെ നടപടി. യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ചാനലിനുമെതിരെയാണ് സെബിയുടെ നടപടി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2025 ഏപ്രിൽ നാലുവരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും അനധികൃതമായി സമ്പാദിച്ച തുകയായ 9.5 കോടി രൂപ തിരിച്ചടക്കാനും നിർദേശിച്ചു. നിയമവിരുദ്ധമായ സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ ഭാരതി ഷെയർ മാർക്കറ്റ് മറാത്തി, ഭാരതി ഷെയർമാർക്കറ്റ് ഹിന്ദി എന്നീ രണ്ട് യൂട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. രണ്ട് ചാനലിനുമായി ഏതാണ്ട് 19 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്.
രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങൾ, വ്യാപാര ശുപാർശകൾ, നിർവഹണ സേവനങ്ങൾ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബി കണ്ടെത്തി. സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്നും ഇടപാടുകാരുടെ മികച്ച താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള വിശ്വസ്ത കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും സെബിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ഏപ്രിലിൽ രവീന്ദ്ര ബാലു ഭാരതിക്ക് 12 കോടി രൂപ പിഴ സെബി ചുമത്തിയിരുന്നു. ഇടപാടുകാര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് 1,000 ശതമാനം വരെ റിട്ടേണ്‍ വാഗ്ദാനം ചെയ്ത് നേട്ടമുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, രണ്ട് മില്യണിലധികം ഫോളോവേഴ്‌സുള്ള രവീന്ദ്രയെ ഓഹരി വിപണിയില്‍ നിന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എന്ന നിലക്ക് വിലക്കുകയും ചെയ്തിരുന്നു. പിഴത്തുക പലിശ ലഭിക്കുന്ന ഒരു താത്കാലിക എക്‌സ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി നിര്‍ദേശിച്ചിരുന്നു.
രവീന്ദ്രയുടെ ഭാര്യ ശുഭാംഗിക്കും അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓഹരി വിപണിയില്‍ പരിശീലനം നല്‍കുന്ന രവീന്ദ്ര ഭാരതി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രെയിനിംഗ് സെന്റര്‍ നടത്തി വരികയായിരുന്ന ഇരുവരും ഇത് വഴി രജിസ്റ്റർ ചെയ്യാതെ അഡ്വൈസറി സേവനങ്ങള്‍ നല്‍കിയിരുന്നതായാണ് സെബിയുടെ കണ്ടെത്തൽ. 10.8ലക്ഷം ഫോളോവേഴ്‌സുള്ള ഭാരതി ഷെയര്‍മാര്‍ക്കറ്റ് മറാത്തി, 8.22 ലക്ഷം സസ്‌ക്രൈബേഴ്‌സുള്ള ഭാരതി ഷെയര്‍മാര്‍ക്കറ്റ്-ഹിന്ദി എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഇതുവഴി സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കിയതിനെ കുറിച്ചും സെബി അന്വേഷിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക