സൈബീരിയൻ ശൈത്യ തരംഗം: തണുത്ത് വിറച്ച് സഊദി അറേബ്യ; താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു

0
2314

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ നിരവധി നഗരങ്ങളിൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തി. സൈബീരിയൻ ശൈത്യ തരംഗത്തിൻ്റെ ആഘാതം ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തബൂക്ക്, അൽ-ജൗഫ്, ഹൈൽ, ഖസിം, വടക്കൻ അതിർത്തികൾ, കൂടാതെ റിയാദിൻ്റെ വടക്കൻ ഭാഗങ്ങളിലും കിഴക്കൻ മേഖലകളിലും കാലാവസ്ഥ സാധാരണ തണുപ്പ് മുതൽ അതിശൈത്യം വരെ തുടരും. തുടക്കത്തിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.  ജസാൻ, അസീർ, അൽ-ബഹ മേഖലകളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ള ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും പൊടിക്കാറ്റും ഉണ്ടാകും.

തലസ്ഥാന നഗരമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും താപനില പത്ത് ഡിഗ്രിക്ക് താഴെയെത്തി. റിയാദിൽ ഇന്ന് 4 ഡിഗ്രിയും, ദമാമിൽ 9 ഡിഗ്രിയും രേഖപ്പെടുത്തി. -4 ഡിഗ്രി വരെ താഴ്ന്ന തുറൈഫിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. സകാക്കയിലും, അറാറിലും താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, അൽ-ഖാസിം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ കാലാവസ്ഥ അതിശൈത്യമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ജിസാൻ, അസിർ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ ചെറിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

തുറൈഫ് -4 ഡിഗ്രി സെൽഷ്യസ്, അൽ ഖുറയാത്ത് -3 ഡിഗ്രി സെൽഷ്യസ്, റഫ -3 ഡിഗ്രി സെൽഷ്യസ്, ആറാർ -2 ഡിഗ്രി സെൽഷ്യസ്, ഹായിൽ -1°C, സകാക O°C, അൽ ഖൈസുമ 1°C, ബുറൈദ 1°C, അൽ ദവാദ്മി, 3°C, റിയാദ് 4°C, തബൂക്ക് 4°C, അൽ അഹ്സ 5°C ഡിഗ്രി എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക