ഡല്‍ഹി: ഭരണഘടന സാക്ഷാത്ക്കരിച്ചതിന്‍റെ 75-ാത് വാർഷികം പ്രമാണിച്ചുള്ള ചർച്ച ഇന്ന് അവസാനിക്കും. രാജ്യസഭയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമാപന പ്രസംഗം നടത്തും. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
രാജ്യസഭയിലെ ഇന്നത്തെ ചർച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ തുടക്കമിടും. മുതിർന്ന ബിജെപി നേതാക്കൾക്ക് പ്രാധാന്യം നൽകിയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. ലോക്സഭയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിൽ തുടങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദിയിലാണ് അവസാനിച്ചത്.
നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവരെ വിമർശിക്കാനാണ് ബി ജെ പി നേതാക്കൾ ഭരണഘടനചർച്ച ഉപയോഗിക്കുന്നത് എന്ന’ പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് വൈകുന്നേരം അമിത്ഷായുടെ പ്രസംഗം അതിര് കടന്നാൽ സഭ വിട്ടിറങ്ങണമെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ തുടക്കമിട്ട ചർച്ചയിൽ ഭരണ ഘടന പ്രതിസന്ധി അടക്കം ചർച്ചയായി.
