ദുരന്തത്തിൽ മരണപെട്ടത് ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാർ
ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്.നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവർ എല്ലാവരും എന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലാണ് പന്ത്രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അപകടം ആണോ അതോ കൊലപാതകം ആണോ എന്നത് അന്വേഷണ പരിധിയിലുണ്ടന്ന് ജോർജിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പവർ ജനറേറ്ററിൽ നിന്നും വാതകം ചോർന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം അടക്കം എത്തി പരിശോധന നടത്തുന്നുണ്ടന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ജോർജിയ പൊലീസ് ക്രിമിനൽ കോഡിലെ 116 വകുപ്പ് പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ 14 ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആരിലും അക്രമത്തിൻ്റെ ലക്ഷണങ്ങളോ ശാരീരിക പരിക്കുകളോ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും കാർബൺ മോണോക്സൈഡ് വിഷബാധ മൂലമാണ് മരിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവർ ജോലി ചെയ്തിരുന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൻ്റെ രണ്ടാം നിലയിലെ വിശ്രമ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അശ്രദ്ധമായ നരഹത്യയുമായി ബന്ധപ്പെട്ട ജോർജിയയിലെ ക്രിമിനൽ കോഡിൻ്റെ ആർട്ടിക്കിൾ 116 പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച് ഒരു പവർ ജനറേറ്റർ ഉണ്ടായിരുന്നുവെന്നും കിടപ്പുമുറികൾക്ക് സമീപമായിരുന്നു ഇതെന്നും വ്യക്തമായിട്ടുണ്ട്. ഡിസംബർ 13 വെള്ളിയാഴ്ച, വൈദ്യുതി വിതരണം ഇല്ലാതായപ്പോൾ ഇത് പ്രവർത്തിപ്പിച്ചതോടെയാണ് പുക ശ്വസിച്ചുള്ള മരണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം..
ജോർജിയൻ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, “മരണത്തിൻ്റെ കൃത്യമായ കാരണം” നിർണ്ണയിക്കാൻ ഒരു ഫോറൻസിക് മെഡിക്കൽ പരിശോധന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ നടപടികൾ സജീവമായി നടക്കുന്നു. ഫോറൻസിക് – ക്രിമിനലിസ്റ്റുകൾ സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. ജോർജിയയിലെ ഗ്രേറ്റർ കോക്കസസ് പർവതനിരയിലുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഗുഡൗരി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





