ഭാര്യമൂന്നുമാസം ഗര്‍ഭിണിയാണ്, അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം
മലപ്പുറം: മലപ്പുറത്ത് പോലീസുകാരന്‍ ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരനായ വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് (36) ആണ് സ്വയംനിറയൊഴിച്ച് ആത്മഹത്യചെയ്തത്. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.
മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





