Tuesday, 21 January - 2025

വാട്‌സാപ്പ് കോളുകള്‍ വിളിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിയാതെ പോകരുത്

വാട്‌സാപ്പ് ഉപയോഗിക്കാത്ത ആളുകള്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു മെസെഞ്ചര്‍ ആപ്പ് എന്നതിനേക്കാള്‍ ഉപരിയാണ് വാട്‌സാപ്പിന്റെ സ്ഥാനം. ഫോണ്‍ വിളിക്കാനും ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ, ഡോക്യുമെന്റുകള്‍, ലൊക്കേഷന്‍ തുടങ്ങിയവ കൈമാറാനും വാട്‌സാപ്പ് സഹായകമാണ്. അതോടൊപ്പം തന്നെ പണമിടപാട് നടത്താനും ഫോണ്‍ വിളിക്കാനും വീഡിയോ കോള്‍ ചെയ്യാനും വരെ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പ് വഴി ദിവസേന രണ്ട് ബില്യണ്‍ കോളുകളെങ്കിലും ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

ഇപ്പോഴിതാ വാട്‌സാപ്പിലെ ഓഡിയോ, വീഡിയോ കോളുകളില്‍ വമ്പന്‍ മാറ്റം കൊണ്ടുവരികയാണ് കമ്പനി. നാല് പ്രധാന മാറ്റങ്ങളാണ് മെറ്റയുടെ ഉടമസ്ഥതിയലുള്ള കമ്പനി പ്രാബല്യത്തില്‍ വരുത്തുന്നത്. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെടുന്ന നമ്പറുകളിലേക്ക് മാത്രം ഗ്രൂപ്പ് കോളുകള്‍ എന്നതാണ് ഇതിലെ ഒന്നാമത്തെ മാറ്റം. ഒരു ഗ്രൂപ്പില്‍ നിന്ന് വോയിസ് അല്ലെങ്കില്‍ വീഡിയോ കോളിന് ശ്രമിച്ചാല്‍ അത് ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാകും. പുതിയ ഫീച്ചര്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കോളുകള്‍ ചെയ്യാനാകും.

ഇന്‍സ്റ്റാഗ്രാമിന് സമാനമായി വീഡിയോ കോളില്‍ ഇഫക്ടുകള്‍ കൂട്ടുന്നതാണ് രണ്ടാമത്തെ മാറ്റം. പുതിയ പത്ത് ഇഫക്ടുകളാണ് വാട്സ്ആപ്പ് വീഡിയോ കോളില്‍ പുതുതായി കൊണ്ടുവരുന്നത്. ഉപയോക്താക്കള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നവയാകും ഈ ഇഫക്ടുകളെന്ന് കമ്പനി പറയുന്നു. ഡെസ്‌ക്ടോപ്പില്‍ വാട്സ്ആപ്പിന്റെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിനായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് എളുപ്പത്തില്‍ കോളുകള്‍ ആരംഭിക്കാനും കോള്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാനും ഉള്‍പ്പടെ സാധിക്കും.

വാട്‌സാപ്പ് വീഡിയോ കോളുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതാണ് മറ്റൊരു മാറ്റം. ഡെസ്‌ക്ടോപ്പില്‍ നിന്ന് ആയാലും മൊബൈലില്‍ നിന്ന് ആയാലും കൂടുതല്‍ വ്യക്തതയും മികവുമുള്ള അനുഭവം ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Most Popular

error: