Tuesday, 21 January - 2025

ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായിരിക്കും സഊദിയിലെ 2034 ഫിഫ ലോകകപ്പ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

ജിദ്ദ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനാണ് 2034 ൽ സൗദി ആതിഥേയത്വം വഹിക്കുകയെന്ന് സൗദി അൽ നസർ ക്ലബ് താരവും  പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്റ്ർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിന്റെ ജനറൽ അസംബ്ലിയുടെ അസാധാരണ മീറ്റിങിൽ 2034 ലോകകപ്പിൻ്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

“എല്ലാം അതിശയകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ സ്റ്റേഡിയങ്ങളും അനുഭവവും വരെ. നമ്മൾ എപ്പോഴും ഒരുമിച്ച് വളരണം. ഫുട്ബോൾ ലോകത്ത് മാത്രമല്ല, ജീവിതത്തിന്റെ വിവിധ മേഖലകളിലും.”സൗദി അറേബ്യ അതിശയകരവും അതിലെ ആളുകൾ അത്ഭുതകരവുമാണ്. എല്ലാ വർഷവും ഫുട്ബോൾ, ബോക്സിങ് തുടങ്ങി നിരവധി വിനോദ പരിപാടികളിൽ നടക്കുന്നു. ഭാവി വളരെ ശോഭനമാണ്.” ഈ അത്ഭുതകരമായ രാജ്യത്തിന്റെ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകകപ്പ് കാണാൻ താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Most Popular

error: