Tuesday, 21 January - 2025

മലയാളി സംവിധായകന് ജിദ്ദ ഫിലിം ഫെസ്റ്റിവലിൽ ക്രിയേറ്റർ പുരസ്കാരം

ജിദ്ദ: മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന് ജിദ്ദ ഫിലിം ഫെസ്റ്റിവലിൽ ക്രിയേറ്റർ പുരസ്കാരം. സീരീസ് വിഭാഗത്തിലാണ് സീരീസ് നിതിൻ ലൂക്കോസിന് പുരസ്‌കാരം ലഭിച്ചത്. 5000 ഡോളറാണ് സമ്മാന തുക. കോൾഡ് കേസ്, പുല്ലുക്കണ്ടം മർഡർ കേസ് എന്ന വെബ് സീരീസിനാണ് അവാർഡ്.

ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിൻ്റെ സൂഖ് വിഭാഗത്തിലാണ് പുരസ്കാരം. ഇന്ത്യയിൽനിന്ന് അവാർഡ് നേടിയ ഏക പ്രൊജക്ടാണിത്. ഇന്ത്യയിൽനിന്ന് ഇതടക്കം രണ്ടു പ്രൊജക്‌ടുകളാണ് ഉണ്ടായിരുന്നത്. ഏഷ്യൻ, അറബ് രാജ്യങ്ങളിൽനിന്ന് ആകെ ഏഴു പ്രൊജക്ടു‌കളുണ്ടായിരുന്നു.

ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യ എഡിഷനിൽ നിതിൻ ലൂക്കോസ് സംവിധാനം ചെയ്‌ത പക എന്ന സിനിമ പ്രദർശിപ്പിച്ചിരുന്നു.

വയനാട് മാനന്തവാടി സ്വദേശിയാണ് നിതിൻ ലൂക്കോസ്. നിതിൻ ലൂക്കോസിനൊപ്പം ഹരികൃഷ്‌ണനും അഞ്ജു ജോസഫുമാണ് ഈ സിനിമയുടെ എഴുത്തു നിർവഹിച്ചത്.

Most Popular

error: