Tuesday, 21 January - 2025

അവധിക്ക് വന്ന് പോയിട്ട് 3 മാസം, മാന്നാർ സ്വദേശിനിക്ക് ഒമാനിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

മാന്നാർ: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ സ്വദേശിനിക്ക് ദാരുണാന്ത്യം. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് സുനിതാ റാണി നാട്ടിൽ വന്ന് മടങ്ങിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായ കണ്ടല്ലൂർ നടയിൽപടിറ്റേതിൽ വീട്ടിൽ എൻ.സി സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ് എൻ.സുഭാഷ്. സംസ്കാരം പിന്നീട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: