സഊദി രാജകുമാരി നജ്‌ല ബിൻത് സാദ് ബിൻ മുഹമ്മദ് അന്തരിച്ചു

0
879

റിയാദ്: സഊദി രാജകുമാരി നജ്‌ല ബിൻത് സാദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ അബ്ദുൾ റഹ്മാൻ അൽ സൗദ് അന്തരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.

ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം റിയാദ് നഗരത്തിലെ ഇമാം തുർക്കി മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടത്തുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

ദൈവം തൻ്റെ കരുണയും ക്ഷമയും സംതൃപ്തിയും നൽകി അവരെ അനുഗ്രഹിക്കുകയും, അവൻ്റെ വിശാലമായ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നതായി റോയൽ കോർട്ട് പ്രസ്താവിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക