റിയാദ് മെട്രോയിൽ കയറുമ്പോൾ സൂക്ഷിക്കുക; ശ്രദ്ധിച്ചില്ലെങ്കിൽ പിഴയും വിലക്കും ശിക്ഷ

0
1784

റിയാദ്: റിയാദ് മെട്രോയിൽ യാത്ര ചെയ്യുന്നവർ സുരക്ഷാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്ക് പിഴയും ആറ് മാസം സേവനം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കും ശിക്ഷയായി ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അൽ ഇൻമ ബാങ്കിനും എസ് ടി സി സ്റ്റേഷനുകൾക്കുമിടയിലുള്ള ബ്ലൂ ട്രാക്ക് സർവീസുകൾ ഭാഗികമായി നിർത്തിവച്ചതായി റിയാദ് മെട്രോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന വന്നത്. ചില യാത്രക്കാർ ട്രെയിനിനുള്ളിലെ എമർജൻസി ഹാൻഡിലുകൾ തകരാറിലാക്കിയതിനെ തുടർന്നാണ് സർവീസ് താത്കാലികമായി നിർത്തിവെച്ചത്.

തകരാർ പരിഹരിച്ചതിന് ശേഷം സർവീസ് പിന്നീട് പൂർണ്ണമായി പുനരാരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചു. സ്വന്തം സുരക്ഷയും, മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അതോറിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു.

റിയാദ് മെട്രോക്കു കീഴിലെ ട്രെയിനുകളും സ്‌റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും റിയാദ് റോയല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. തടസ്സങ്ങള്‍ കൂടാതെ സേവനം നിലനിര്‍ത്താനും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ടിക്കറ്റില്ലെങ്കിൽ പിഴ

പരിശോധനക്കിടെ ടിക്കറ്റ് കാണിച്ചില്ലെങ്കിൽ ആദ്യ തവണ 200 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിയമാവലി വ്യക്തമാക്കുന്നു. ഇത്തരക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കും ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തും. കണ്‍സഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട അര്‍ഹത തെളിയിക്കാതിരിക്കുന്നതിനും റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുബന്ധ സൗകര്യങ്ങളിലും സൈക്കിളുകളും സ്‌കേറ്റിംഗ് ബോര്‍ഡുകളും ഉപയോഗിക്കുന്നതിനും ഇതേ ശിക്ഷകളാണ് ലഭിക്കുക. സീറ്റുകളില്‍ ലഗേജുകള്‍ കയറ്റിവെക്കുന്നവര്‍ക്കും നടവഴികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കും 100 റിയാല്‍ മുതല്‍ 400 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്കേര്‍പ്പെടുത്തും.

പുക വലിച്ചാൽ 200 റിയാൽ പിഴ

ട്രെയിനുകളില്‍ നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ലഭിക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കും. ഇന്റര്‍സിറ്റി സര്‍വീസുകളില്‍ ഇത്തരം യാത്രക്കാരെ ട്രെയിനുകളില്‍ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക