Tuesday, 21 January - 2025

17കാരി പ്രസവിച്ചു, സുഹൃത്ത് അറസ്റ്റിൽ; അമ്മയെ പ്രതിചേർക്കും

പത്തനംതിട്ട: ഏനാത്ത് 17കാരി പ്രസവിച്ചതിൽ സുഹൃത്തായ 21കാരൻ അറസ്റ്റിൽ. ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുകൊണ്ടു തന്നെ പെൺകുട്ടിയുടെ അമ്മയെയും പൊലീസ് പ്രതിചേർക്കും.

എട്ട് മാസം മുമ്പാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിയെയും കുഞ്ഞിനെയും ശിശുക്ഷേമസമിതിയുടെ ചുമതലയിൽ ഏൽപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. പോക്‌സ് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നു പെൺകുട്ടിയുടെയും യുവാവിന്റെയും താമസം എന്നതിനാൽ മറ്റ് കുടുംബാംഗങ്ങൾക്കെതിരെയും നടപടിയുണ്ടായേക്കും.

Most Popular

error: