ബാഫഖി തങ്ങൾ സ്മാരക കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ധനസഹായം

0
1439

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഒരു കാലഘട്ടത്തിൻറെ ഇതിഹാസമാണെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്ത്യൻ മതേതരത്വത്തിന് ഊടും പാവും നൽകി എന്നും ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുന്ദരൻ എ പ്രണവം അഭിപ്രായപ്പെട്ടു. ബാഫഖി തങ്ങളുടെ നാമധേയത്തിൽ കോഴിക്കോട് നഗരത്തിൽ നിർമ്മിക്കാനൊരുങ്ങുന്ന ബാഫഖി തങ്ങൾ സ്മാരക കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ ധനശേഖരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ആപ്പ് മുഖേനയുള്ള ധനശേഖരണ ഫണ്ടിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം വക സംഭാവന നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രാജ്യത്തിൻറെ സംസ്കൃതിക്ക് ഹൈന്ദവ മുസ്ലിം സാഹോദര്യം വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പൗരാണികമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടരഞ്ഞിയിൽ സ്ഥിതിചെയ്യുന്ന ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം.
ചടങ്ങിൽ ക്ഷേത്രം പ്രസിഡൻറ് ദിനേശൻ അക്കരെ തൊടി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ക്ഷേത്ര ഭാരവാഹികളിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ ഐ അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി, ട്രഷറർ ഷാജി തെക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സലിം പാലയം പറമ്പിൽ, പി പി കബീർ, യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ജലീൽ പാലയംപറമ്പിൽ, അബ്ദുൽ കരീം ഇല്ലിക്കൽ, മുജീബ്കാട്ടിലകണ്ടി, സുലൈമാൻ കാരിശ്ശേരി, അസീസ് നടക്കൽ, കബീർ കരിക്കം പറമ്പിൽ, ഇബ്രാഹിം പുത്തൻവീട്ടിൽ,നാസർ പുത്തൻവീട്ടിൽ, ഹംസ കപ്പോടത്, നിസാർ ആയ പുരക്കൽ, അലവി ചെന പുറത്ത്, അൻഫാൽ ചെറിയടത്ത്,
ക്ഷേത്ര സമിതി ട്രഷറർ വിജയൻ പൊറ്റമ്മൽ, വൈസ് പ്രസിഡണ്ട് ഗിരീഷ് കൂളിപ്പാറ, രക്ഷാധികാരി പ്രകാശ് ഇളപ്പുങ്കൽ,മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, മാതൃസമിതി രക്ഷാധികാരികളായ സൗമിനി കലങ്ങാടൻ, സുമതി പള്ളത്ത്, ഇന്ദിര ചാമാടത്ത്, ഷൈലജപള്ളത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ എന്നിവർ പങ്കെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക