ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ
കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളടക്കം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. വീടുകളില്‍ നിന്ന് ആളുകളെയും ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയും പൊലിസും ചേര്‍ന്ന് മണിക്കൂറുകളോളം ചെലവഴിച്ചാണ് തീയണച്ചത്.
സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ തന്നെ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.
നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ വച്ചിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേവ രക്ഷപ്പെടുത്തുകയും ചെയ്തു.
ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ
കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെ ആയിരുന്നുവെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് തഹസിദാര്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പിച്ചു. എന്‍ഒസി, ഫയര്‍ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും തഹസില്‍ദാര്‍.
രാത്രി ഒരു മണിയോടെയാണ് ആക്രിഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ചിരുന്നു. നാലുമണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചിരുന്നു. ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും അതില്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ പ്രതികരിച്ചു.