എറണാകുളം: പള്ളികളിൽ നിന്നും ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം സ്വദേശി സിദ്ദിഖ് ഷമീറിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ചാലക്കലിലെ ജുമാ മസ്ജിദിന്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവ്വീസ് ചെയ്യുന്ന ആളാണെന്നാണ് പള്ളിയിൽ എത്തി പരിചയപ്പെടുത്തിയിരുന്നത് പിന്നീട് മോഷണം നടത്തുകയായിരുന്നു പതിവ്. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.