സുൽത്താൻബത്തേരി: തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് സൗദിയിൽ മലയാളി മരിച്ചു. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
14 വർഷമായി പ്രവാസിയായ അസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം.
തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിലെ അടുപ്പിൽ തീ കൂട്ടി കിടന്നുറങ്ങുന്നതിനിടെ പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന അസൈനാർ ദിവസവും വീട്ടുകാരുമായി സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച വിളിച്ചുകാണാത്തതിനാൽ ഭാര്യയുടെ സഊദിയിലുള്ള ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പിതാവ്: പരേതനായ മോയ്‌ദീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്‌സിൻ, മുഹമ്മദ് സയാൻ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി (കുഞ്ഞാൻ), സുഹറ, സാജിത.