റിയാദ്: സഊദിയിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്ന് സ്ഫോടനം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അബഹയിൽ ഒരു വീട്ടിലാണ് സംഭവം. നഗരത്തിലെ വീട്ടില്‍ പാചക വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനവും പിന്നാലെ അഗ്നിബാധയുമുണ്ടാകുകയായിരുന്നു. സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉഗ്ര സ്‌ഫോടനത്തില്‍ അടുക്കള തകര്‍ന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അടുക്കളയായി ഉപയോഗിക്കാന്‍ വീടിനോട് ചേര്‍ന്ന് പുറത്തുണ്ടാക്കിയ മുറിയിലാണ് സ്‌ഫോടനവും അഗ്നിബാധയുമുണ്ടായത്. ഇത് നാശനഷ്ട തീവ്രത കുറച്ചു.
ഗ്യാസിന്റെ ഗന്ധം അനുഭവപ്പെടുമ്പോള്‍ വൈദ്യുതി സ്വിച്ചുകള്‍ ഉപയോഗിക്കരുതെന്നും ഗ്യാസ് സിലിണ്ടറിന്റെ വാല്‍വ് നന്നായി പൂട്ടണമെന്നും സ്ഥലത്തുള്ളവരെല്ലാം പുറത്തിറങ്ങണമെന്നും സ്ഥലത്ത് വായുസഞ്ചാരം ലഭിക്കാന്‍ ജനലുകളും വാതിലുകളും സാവകാശം തുറന്നിടണമെന്നും ഗ്യാസ് ചോര്‍ച്ച കണ്ടെത്തുന്ന ഉപകരണം സ്ഥാപിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
ഫോട്ടോ: അബഹയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനവും അഗ്നിബാധയുമുണ്ടായ സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക