Thursday, 5 December - 2024

ലീഗ് വിരുദ്ധരുടെ കാര്യത്തിൽ സമസ്ത നേതൃത്വം വേഗത്തിൽ തീരുമാനമെടുക്കണം: അബ്ദുസ്സമദ് പൂക്കോട്ടൂർ

കോഴിക്കോട്: മുസ്‍ലിം ലീഗ് വിരുദ്ധ ചേരിയുടെ നീക്കത്തിൽ സമസ്ത നേതൃത്വത്തിന് അന്ത്യശാസനവുമായി സുന്നി ആദർശ സംരക്ഷണ സമിതി. ലീഗ് വിരുദ്ധരുടെ കാര്യത്തിൽ സമസ്ത നേതൃത്വം വേഗത്തിൽ തീരുമാനമെടുക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ ‘മീഡിയ’വണിനോട് പറഞ്ഞു.

സമസ്ത – മുസ്‍ലിം ലീഗ് തർക്കം സമവായത്തിലെത്തുമ്പോൾ ചിലർ വെടിപൊട്ടിക്കുന്നത് ബാഹ്യഇടപെടൽ കാരണമാണ്. ചില നേതാക്കള്‍ സിപിഎമ്മിന്റെ കെണിയില്‍ വീണുപോകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തർക്ക വിഷയത്തില്‍ സമസ്ത നേതൃത്വം നടപടി വേഗത്തിലെടുക്കണമെന്ന ആവശ്യമുയർത്തിയാണ് പുതിയ വേദി രൂപീകരിച്ചതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.

സമസ്ത ആദർശ സംരക്ഷണ വേദി സമാന്തര സംഘടനയല്ലെന്ന് ആവർത്തിച്ച സമദ് പൂക്കോട്ടൂർ മുശാവറയിലെ നേതാക്കളുടെ പരോക്ഷ സമ്മതം കൂട്ടായ്മക്കുണ്ടെന്നും സൂചന നൽകി. ഉമർ ഫൈസി മുക്കം മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ സംസാരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതേറ്റെടുത്ത സാഹചര്യത്തിലാണ് ആദർശ സംരക്ഷ സമിതി നിലപാട് കടുപ്പിക്കുന്നത്. സുപ്രഭാതത്തിന്റെ സിപിഎം അനുകൂല സമീപനത്തിലും നടപടി വേണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ തുറന്നടിച്ചു.

Most Popular

error: