Thursday, 5 December - 2024

റിയാദ് മെട്രോ സൽമാൻ രാജാവ് നാടിനു സമർപ്പിച്ചു

ഡിസംബർ ഒന്ന് മുതൽ യാത്ര ചെയ്യാം, പ്രതിദിനം ഒരു മില്യൺ യാത്രക്കാർ ശേഷി

റിയാദ്: സഊദി അറേബ്യയുടെ വികസന കുതിപ്പേകി റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാടിനു സമർപ്പിച്ചു. ഇതോടെ, കാത്തിരുന്ന പദ്ധതി യാഥാർഥ്യമായി. ആദ്യ ഘട്ടത്തിൽ അല്‍ അറൂബയില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍, ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ എന്നീ മൂന്ന് ട്രാക്കുകളാണ് തുറന്നത്. റിയാദ് മെട്രോ പ്രാരംഭ ഘട്ടത്തിൽ പ്രതിദിനം ഒരു ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ-ജാസർ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് കോറിഡോർ ‘യെല്ലോ ലൈൻ’, ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, അബ്ദുറഹ്മാൻ ബിൻ ഔഫ് റോഡിനെ ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ റോഡിലേക്ക് ബന്ധിപ്പിക്കുന്ന പർപ്പിൾ ലൈൻ എന്നിവയിൽ  ഡിസംബർ 1 ന് യാത്ര ആരംഭിക്കും. തൊട്ടുപിന്നാലെ, ഡിസംബർ 15 ന്, കിംഗ് അബ്ദുൽ അസീസ് റോഡിലൂടെയുള്ള ഗ്രീൻ ലൈനും കിംഗ് അബ്ദുല്ല റോഡിലൂടെയുള്ള റെഡ് ലൈനും പ്രവർത്തിക്കാൻ തുടങ്ങും. ജനുവരി 5-ഓടെ മദീന റോഡ് ഇടനാഴിയിലെ ഓറഞ്ച് ലൈൻ പ്രവർത്തനക്ഷമമാകും. ഇതോടെ, റിയാദ് മെട്രോ ശൃംഖലയുടെ ആറ് ട്രാക്കുകളും 176 കിലോമീറ്റർ നീളത്തിൽ പൂർത്തിയാകും. 4 പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്.

ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തിൽ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് 20 മുതല്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഓഫറുകളുണ്ടാകും. ട്രെയിൻ യാത്രകളിലെ ലക്ഷ്യസ്ഥാനങ്ങൾ അറിയാനും ടിക്കറ്റ് വാങ്ങാനും മൊബൈൽ ഫോണുകളിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ലഭ്യമായ “ദർബ്ആപ്പ്” വഴി സാധിക്കും. കൂടിതൽ വിവരങ്ങൾക്കായി 19933 എന്ന റിയാദ് മെട്രോ പ്രോജക്റ്റിൻ്റെ ഏകീകൃത കോൾ സെൻ്ററിൽ വിളിക്കുകയോ റിയാദ് ട്രെയിൻ വെബ്‌സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലെ പദ്ധതിയുടെ അക്കൗണ്ടുകൾ സന്ദർശിക്കുകയോ ചെയ്യാം.

ലോകത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ആയ റിയാദ് മെട്രോയുടെ മിക്ക സ്റ്റേഷനുകളും വെയര്‍ഹൗസുകളും സൗരോര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 12 വര്‍ഷം മുമ്പ് 2012 ഏപ്രില്‍ മാസത്തിലാണ് റിയാദ് മെട്രോ പദ്ധതിക്ക് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. 2013ല്‍ മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് 84.4 ബില്യന്‍ റിയാലിലാണ് പദ്ധതി ഏറ്റെടുത്തത്. എല്ലാ ട്രാക്കുകളിലും ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതിയാവുമെന്നാണ് പ്രതീക്ഷ.

സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

https://twitter.com/SaudiTVEN/status/1861814078542410170?t=bWpwfr-EbVLJeNBotW5USQ&s=19

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: