Thursday, 5 December - 2024

കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്, യുവാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റുമോർട്ടം റിപോർട്ട്. ലോഡ്ജിൽനിന്ന് മുങ്ങിയ പ്രതി തൃശൂർ തിരുവിലാമല സ്വദേശി സനൂഫി(28)നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സനൂഫിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി രക്ഷപ്പെട്ട കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായും പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീല(33)യെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയും പ്രതിയായ സനൂഫും ഒരുമിച്ചാണ് ലോഡ്ജിൽ റൂം എടുത്തിരുന്നത്. ലോഡ്ജ് ബില്ല് അടക്കാൻ പണം എടുത്തുവരാമെന്ന് പറഞ്ഞാണ് പ്രതി മുങ്ങിയത്. ഞായർ രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്.

രാത്രി പത്തു മണിയോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്. പ്രതി ലോഡ്ജിൽ നൽകിയ ഫോൺനമ്പറും അഡ്രസ്സും വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. പ്രതി സനൂഫിനെതിരെ ഫസീല നേരത്തെ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു.

അതിനിടെ, കൊല്ലപ്പെട്ട ഫസീലയുടെ ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മലപ്പുറം തേലക്കാട് കാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ഫസീലയുടെ കുടുംബം ആവശ്യപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: