Thursday, 5 December - 2024

കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്. 

ഞായർ രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

മുറിയില്‍നിന്ന് ആധാര്‍ കാര്‍ഡ് ഉൾപ്പെടെയുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Most Popular

error: