ബംഗളൂരൂ ഇന്ദിരനഗര്‍ റോയല്‍ ലിവിങ്ങിസ് അപ്പാര്‍ട്ട്മെന്‍റില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. ഇവര്‍ വ്ലോഗര്‍ ആണ്. മലയാളിയായ ആണ്‍ സുഹൃത്താണ് കൊലപ്പെടുത്തിയതെന്ന് സംശയം. കണ്ണൂര്‍ സ്വദേശി ആരവിനായി തിരച്ചില്‍. ഇരുവരും സര്‍വീസ് അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്ത്.
ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 23 നാണ് ഇരുവരും മുറിയെടുത്തത്. കഴുത്ത് ഞെരിച്ചും കഴുത്തിലും നെഞ്ചിലും കത്തി കുത്തി ഇറക്കിയുമാണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൊല നടന്ന് ഒരു ദിവസത്തിനു ശേഷമാണ് യുവാവ് മുറിയില്‍ നിന്നും പോയതെന്നും പൊലീസ് നിഗമനം.