ഹൃദയാഘാതം: നിലമ്പൂർ സ്വദേശി സഊദിയിൽ മരണപ്പെട്ടു

0
2616

ദമാം: മലപ്പുറം നിലമ്പൂർ സ്വദേശി സഊദിയിൽ മരണപ്പെട്ടു. മുണ്ടേരി അവഞ്ഞിപ്പുറം അബ്ദുൽ അസീസ് ആണ് കിഴക്കൻ സഊദിയിലെ ദമാമിന് സമീപം ജുബൈലിൽ നിര്യാതനായത്. അൻപത്തയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ജുബൈൽ ജെംസ് കമ്പനി ജീവനക്കാരൻ ആണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.