ജിദ്ദ: പ്രവാസ ലോകത്തും നാട്ടിലും കെ എം സി സി പ്രവർത്തകർ നടത്തുന്ന നിസ്വാർത്ഥ സേവനം ഏറെ മഹത്തരമാണെന്ന് മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി സമീർ വാഴയൂർ പറഞ്ഞു. പ്രവാസ ലോകത്ത് പ്രവർത്തിക്കുമ്പോഴും മാതൃ സംഘടനയായ മുസ്‌ലിം ലീഗിൻ്റെ പ്രവർത്തന പദ്ധതികൾ വിജയിപ്പിക്കുന്നതിലും കെ എം സി സി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ‘ഹൃദ്യം’ പദ്ധതി അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി പ്രവർത്തക യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ മാനസിക സന്തോഷത്തിനും ആരോഗ്യത്തിനും ഏറെ ഉപകാരപ്രദമായ ഫുട്ബോൾ മത്സരം സംഘടിപ്പിച്ച മലപ്പുറം ജില്ല കെ എം സി സി യെ അദ്ദേഹം അഭിനന്ദിച്ചു.
പരിപാടിയിൽ ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. കെ മുഹമ്മദ് ഉദ്ഘടനം ചെയ്തു. സഊദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ നാസർ വെളിയങ്കോട്, ബഷീർ മൂന്നിയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി. കെ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പാലം, ജില്ല കെ എം സി സി ഭാരവാഹികളായ അഷ്റഫ് എലച്ചോല, അഷ്റഫ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
മണ്ഡലം കെ എം സി സി കമ്മിറ്റികളെ
പ്രതിനിധീകരിച്ച് അബൂട്ടി പള്ളത്ത് (നിലമ്പൂർ), ശിഹാബുദ്ധീൻ പുളിക്കൽ (വേങ്ങര), നൗഷാദ് എം. കെ (കൊണ്ടോട്ടി ), ഹംദാൻ ബാബു എം. പി (കോട്ടക്കൽ), സാബിർ പാണക്കാട് (മലപ്പുറം), മൂസ പട്ടത്ത് (മഞ്ചേരി), കെ. ടി. എ ബക്കർ (ഏറനാട് ), ഷമീം അലി (വള്ളിക്കുന്ന്), അബ്ദുൽ ഫത്തഹ് (താനൂർ), മുഹമ്മദലി മുസ് ലിയാർ (പെരിന്തൽമണ്ണ), ജാഫർ വെന്നിയൂർ (തിരൂരങ്ങാടി), നിഷാം അലി വലമ്പൂർ(മങ്കട ), അബൂബക്കർ സിദ്ധീഖ് (തിരൂർ) എന്നിവർ സംസാരിച്ചു. ഹൃദ്യം പദ്ധതി വിജയിപ്പിക്കുന്നതിനായി സമയം നീട്ടി നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു.
ജിദ്ദ – മലപ്പുറം
ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡൻ്റ് നൗഫൽ ഉള്ളാടൻ നന്ദിയും പറഞ്ഞു. കാപ്പ് മുഹമ്മദലി മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ. കെ ബാവ, അഷ്റഫ് താഴേക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജില്ല കെ എം സി സി ഭാരവാഹികളായ അബു കട്ടുപ്പാറ, ബേബി നീലാമ്പ്ര, മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, യാസിദ് തിരൂർ, ശിഹാബ് സി. ടി, മറ്റു മണ്ഡലം കെ എം സി സി ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.