ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

0
1370

യുഎഇ: ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം. വിമാനത്തിന്റെ അവശിഷ്ടം ഫുജൈറ കടല്‍തീരത്ത് നിന്ന് ലഭിച്ചു. അപകടത്തില്‍ കാണാതായ ട്രെയിനിക്കായി തിരച്ചില്‍ തുടരുന്നു. അപകടത്തില്‍പ്പെട്ടത് വിദേശ പൗരന്‍മാരാണെന്ന് യുഎഇ വ്യോമ മന്ത്രാലയം അറിയിച്ചു.

ട്രെയിനിയ്ക്കും വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കുമായി രക്ഷാസംഘം തിരച്ചിൽ തുടരുകയാണ്.  പരിശീലന വിമാനം അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യോമയാന അതോറിറ്റിക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.  പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വിമാനത്തിൻ്റെ റഡാർ ബന്ധം നഷ്ടപ്പെട്ടു.

അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്നും അവ ലഭ്യമാകുന്ന മുറയ്ക്ക് എന്തെങ്കിലും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മരണപ്പെട്ട ഇൻസ്ട്രക്ടറുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.