Saturday, 14 December - 2024

‘രാഷ്ട്രീയ ഇസ്‌ലാമിനെതിരെ വോട്ട് ചെയ്യണം’; വർഗീയ ലഘുലേഖയുമായി ബിജെപി

തൃശൂർ: ചേലക്കരയിൽ വർഗീയച്ചുവയുളള ലഘുലേഖയുമായി ബിജെപി. രാഷ്ട്രീയ ഇസ്‌ലാമിനെതിരായ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായാണു പ്രചാരണം നടക്കുന്നത്. തൃശൂർ ന്യൂനപക്ഷ മോർച്ചയുടെ പേരിലാണു ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

‘കേരള ക്രൈസ്തവർ യാഥാർഥ്യം തിരിച്ചറിയാൻ വൈകരുത്’ എന്ന തലക്കെട്ടിലാണ് ലഘുലേഖ പ്രചരിക്കുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യൻ വീടുകളിലാണ് ഇതു വിതരണം ചെയ്യുന്നതെന്നാണു വിവരം. ക്രൈസ്തവരുടെ രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കണമെന്നും രാഷ്ട്രീയ ഇസ്‌ലാമിന്റെ വളർച്ച ക്രൈസ്തവർക്ക് ദോഷം ചെയ്യുമെന്നും ലഘുലേഖയിൽ പറയുന്നു. ഇടത്-വലത് മുന്നണികൾ ഇസ്‌ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നും ഇതിൽ പറയുന്നു.

ചേലക്കര മണ്ഡലത്തിന്റെ ഭാഗമായ കാളിയാർ റോഡ് ചർച്ച് ഇടവകയിലുള്ള വീടുകളിലാണ് ലഘുലേഖ വിതരണം ചെയ്തത്.

Most Popular

error: