Saturday, 14 December - 2024

കാനഡയിലേക്ക് പോകാന്‍ അനുവദിച്ചില്ല; അമ്മയെ മകന്‍ കുത്തിക്കൊന്നു

കാനഡയിലേക്ക് പോകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊന്നു. ഡല്‍ഹിയിലെ മോളാര്‍ബന്ദ് ഗ്രാമത്തില്‍ നവംബര്‍ ആറിന് വൈകുന്നേരമാണ് സംഭവം. കൃഷ്ണ കാന്ത്(31) ആണ് അമ്മയെ കൊലപ്പെടുത്തിയത്.

ജോലിക്കായി കാനഡയിലേക്ക് മാറാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് അമ്മയെ മകന്‍ കുത്തിക്കൊന്നത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സുര്‍ജിത് സിങ്ങിനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ പ്രതി ആവശ്യപ്പെട്ടു. വീട്ടിലെത്തിയ പിതാവിനോട് പ്രതി വിവരം പറയുകയായിരുന്നു. 

സുര്‍ജീത് സിങ് ഉടനെ ഭാര്യയെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. കൃഷ്ണ കാന്ത് മയക്കുമരുന്നിന് അടിമയായിരുന്നതായി പൊലീസ് പറയുന്നു. 

Most Popular

error: