ന്യൂഡല്‍ഹി: കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ തൊളിലാളി മരിച്ചു. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന റെയില്‍വേ തൊഴിലാളിയായ അമര്‍ കുമാര്‍ റാവുവാണ് ശനിയാഴ്ച രാവിയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇയാള്‍ രണ്ടുമണിക്കൂറോളം കോച്ചുകള്‍ക്കിടയില്‍ അമര്‍ന്നുകിടന്നതായാണ് റിപ്പോര്‍ട്ട്.
ബിഹാറിലെ ബെഗുസുരി ജില്ലയിലെ ബാറൗനി ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്കുള്ള ലഖ്‌നൗ-ബരൗനി എക്സ്പ്രസിന്റെ എഞ്ചിന്‍ കോച്ചുകളുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബോഗികള്‍ എഞ്ചിനുമായി ബന്ധിപ്പിക്കുന്നതിനിടെ മുന്നോട്ടെടുത്തിരുന്ന ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്. കണ്ടുനിന്നവര്‍ വിവരം അറിയച്ചെങ്കിലും ട്രെയിന്‍ മുന്നോട്ട് എടുക്കാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക