സഊദിയിൽ വാഹനമോടിക്കുന്നതിനിടെ പ്രവാസി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

0
1160

നജ്‌റാൻ: വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രാജസ്ഥാൻ സ്വദേശി മുറാദ് ഖാന്റെ (53) മൃതദേഹം നാട്ടിലെത്തിച്ചു. മുപ്പത്തി രണ്ട്‌ വർഷമായി നജ്‌റാനിലെ കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ പെയിന്റിംഗ് ജോലി ചെയ്ത്‌ വരികയായിരുന്നു മുറാദ് ഖാൻ. നജ്‌റാൻ ഒ.ഐ.സി.സി വെൽഫയർ വിംഗിന്റെ സഹായത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ജോലി കഴിഞ്ഞ് തന്റെ വാഹനത്തിൽ താമസ സ്ഥലത്തേക്ക്‌ പോകുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. നജ്റാനിലെ കിങ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ കോൺസുലേറ്റ്‌ സി.സി.ഡബ്ലി യു മെമ്പർ കൂടിയായ എം.കെ ഷാക്കിർ കൊടശേരിയുടെ ശ്രമഫലമായി സൗദി എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക്‌ അയച്ചത്.

ഒ.ഐ.സി.സി നേതാക്കളായ ടി.എൽ അരുൺ കുമാർ, രാജു കണ്ണൂർ, ഫൈസൽ പൂക്കോട്ടുപാടം (മീഡിയ കൺവീനർ), ബിനു വഴിക്കടവ് എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക