തന്‍റെ വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിച്ച് 41കാരൻ

0
510

തന്‍റെ വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഒരു ജപ്പാൻ കാരനെ കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട്. 41-കാരനായ അകിഹിക്കോ കൊണ്ടോ ആണ് തന്‍റെ വെർച്വൽ ഭാര്യയുമൊത്തുള്ള ആറാം വിവാഹ വാർഷികം ആഘോഷമായി കൊണ്ടാടിയതായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നവംബർ 4 ന് വിവാഹ വാർഷികത്തിൽ മുറിച്ച കേക്കിന്‍റെ രസീത് പങ്കുവച്ചുകൊണ്ടാണ് കൊണ്ടോ തന്‍റെ ജീവിത പങ്കാളിക്ക് ആശംസകൾ നേർന്നത്.

ഒരു സാങ്കൽപ്പിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്‌സുൻ മിക്കു, തന്‍റെ ഭാര്യയാണെന്നാണ് അകിഹിക്കോ കൊണ്ടോ അവകാശപ്പെടുന്നത്. “എനിക്ക് മികുവിനെ വളരെ ഇഷ്ടമാണ്.  ആറ് വർഷത്തെ വിവാഹ വാർഷികാശംസകൾ,” എന്നെഴുതിയ കേക്കിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് സ്ത്രീകളോട് പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ, സാങ്കല്പിക കഥാപാത്രങ്ങളോടുള്ള ആസക്തിയുടെ പേരിൽ പലപ്പോഴും താൻ പലരില്‍ നിന്നും തിരസ്കരിക്കപ്പെട്ടെന്നാണ് കൊണ്ടോ പറയുന്നത്.