ജിദ്ദ: തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ടതിന് 3 പൗരന്മാർക്ക് സഊദിയിൽ വധശിക്ഷ നടപ്പാക്കി.
സൗദി ആഭ്യന്തര മന്ത്രാലയം അൽ-ജൗഫ് മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.
സഅദ് ബിൻ ബഷീർ അൽ റുവൈലി, സാദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവർ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈവശം വച്ചതിനും അവയുടെ നിർമ്മാണത്തിലും ഉപയോഗത്തിലും പരിശീലനം നേടിയതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തതിനും ശേഷം സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സ് ലക്ഷ്യമിടാനും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനുമാണ് പദ്ധതിയിട്ടിരുന്നത്.
മേൽപ്പറഞ്ഞ വ്യക്തികളെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും അവരുമായുള്ള അന്വേഷണത്തിൽ അവർ കുറ്റകൃത്യങ്ങൾ ചെയ്തതായി കണ്ടെത്തി.
…