ട്രോളുന്നതില്‍ സങ്കടമില്ല; വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന നാല് പേരിൽ നിന്ന്: എ.എ.റഹീം

0
1781

പാലക്കാട്ടെ കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന നാല് പേരിൽ നിന്നെന്ന ആരോപണവുമായി ഡി വൈ എഫ് ഐ നേതാവ് എ.എ.റഹീം.

ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തില്‍, ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള അതീവ രഹസ്യ ഇടപാട്  ഇവരിൽ ഒരാളിലൂടെ മാത്രമേ  പുറത്ത് പോകൂ.  ഹോട്ടലിൽ രാത്രി നടന്ന സംഭവങ്ങളുടെ പേരിൽ ട്രോളുന്നതിൽ സങ്കടമില്ലന്നും റഹീം പറഞ്ഞു.