Saturday, 14 December - 2024

മകനെ പീഡിപ്പിച്ചു; യുവാവിനെ അടിച്ചുകൊന്ന് അച്ഛന്‍

മകനെ പീഡിപ്പിച്ച ബന്ധുവായ യുവാവിനെ അടിച്ചുകൊന്ന് അച്ഛന്‍. ഒന്‍പതുവയസുകാരനെയാണ് 28കാരന്‍ ലൈംഗീകമായി പീഡിപ്പിച്ചത്. ദീപാവലി ആഘോഷത്തിനായി എത്തിയതായിരുന്നു 28കാരന്‍. മകനെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് കണ്ട അച്ഛന്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു.

കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്നത് കണ്ട അച്ഛന്‍ ഇത് തടഞ്ഞ് മകനേയും കൂട്ടി വീട്ടിലേക്ക് പോയി. പിന്നാലെ മകന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ കൂട്ടിയെ അച്ഛനും അമ്മയും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ഇതിന് പിന്നാലെ യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇത്  കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. 

കുട്ടിയുടെ അച്ഛന്റെ അടിയേറ്റ് യുവാവ് വീണു. അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് യുവാവ് മരിച്ച കാര്യം അറിയുന്നത്. ഇനിയും ഇതൊക്കെ തന്നെ ചെയ്യുമെന്ന് യുവാവ് പറഞ്ഞതായും ഇത് കേട്ട് നിയന്ത്രണം വിട്ട് താന്‍ അടിക്കുകയായിരുന്നു എന്നുമാണ് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. 

കുട്ടിയുടെ അച്ഛനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സൈക്കിള്‍ റിക്ഷ ഓടിക്കുന്നയാളാണ് ഇയാള്‍. കൂലിവേലക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഗവണ്‍മെന്റ് രാജാജി ഹോസ്പിറ്റലിലേക്ക് മാറ്റി. 

Most Popular

error: