റിയാദ്: ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും ജയിലിലെത്തി. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലാണ് ഇരുവരും എത്തിയത്. ഇന്ന് രാവിലെയാണ് ഉമ്മയും നസീറിന്റെ സഹോദരനും ജയിലിൽ എത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് പ്രവേശനം അനുവദിച്ചത് എന്നാണ് വിവരം. ഒക്ടോബർ മുപ്പതിനാണ് ഉമ്മയും സഹോദരനും സൗദിയിൽ എത്തിയത്. അബഹയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
റിയാദിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒടുവിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17- ലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാൻ ശ്രമം നടക്കുന്നതായി റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദിഖ് അറിയിച്ചു.