റിയാദ്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. സുലൈ ഹാറൂൺ റാഷിദ് റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ഹോസ്പിറ്റലിൽ പോയതായിരുന്നു
പിതാവ്: പരേതനായ അബ്ദുറഹിമാൻ,
മാതാവ്: പരേതയായ ഫാത്തിമ, ഭാര്യ: റഹ് മത്ത്
മകൾ: മുഹമ്മദ് ഹംദാൻ,മുഹമ്മദ് ഹശ്മിൽ. മയ്യത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക