എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഷാനിദ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡിലെ സഹപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ടവള്‍. ജോലിയിലും ജനങ്ങളോടുള്ള ഇടപെടലിലും എന്നും മുന്നില്‍ നിന്ന ഷാനിദയുടെ മരണത്തില്‍ മനംനൊന്തിരിക്കുകയാണ് സഹപ്രവർത്തകർ.
ഞായർ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തുണ്ടായ അപകടത്തിലാണ് ഷാനിദ മരിച്ചത് . പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ.
പാറ്റൂരിലെ സിഗ്‌നൽ കഴിഞ്ഞ് ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂർ പള്ളിക്കു സമീപം സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു.
പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്.