‘സ്വാഗതം ചെയ്ത സിപിഐഎമ്മിലെ നേതാക്കളോട് സ്നേഹം’; സന്ദീപ് വാര്യർ

0
954

പാലക്കാട്: തന്നെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത സിപിഐഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. തന്റെ മനസ്സിൽ ശൂന്യത മാത്രമാണെന്നും ഇപ്പോഴുള്ള നിലപാടിൽ മാറ്റമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമെല്ലാം വീട്ടിലെത്തുന്നുണ്ട്. മുതിർന്ന് ആർഎസ്എസ് നേതാവ് ജയകുമാറും വീട്ടിലെത്തിയിരുന്നു. ജയകുമാറുമായി അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹം ഗുരുതുല്യനാണെന്നും പറഞ്ഞ സന്ദീപ് ജയകുമാര്‍ എത്തിയാൽ സംഘം വീട്ടിലെത്തി എന്ന് കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്നും തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വീരാരാധന ആഗ്രഹിക്കുന്ന ആളല്ല. പ്രത്യേക താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. നിലവില്‍ താന്‍ ബിജെപിയുടെ ഭാഗമാണ്. വ്യക്തിപരമായി ആരെയും വേദനിപ്പിച്ചിട്ടില്ല. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.